ജോണ്‍സി ഫെലിക്‍സ്|
Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (20:57 IST)
ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ചൊവ്വാഴ്‌ച മുതല്‍. വിഷു - ഈസ്റ്റര്‍ സ്പെഷ്യല്‍ കിറ്റ് ആണ് ഇത്തവണ. 14 സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റ് റെഷന്‍ കടകള്‍ വഴി വിതരണം ചെയ്യും.
ഫെബ്രുവരി മാസത്തെ കിറ്റ് വിതരണം മാര്‍ച്ച് 31ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മാര്‍ച്ച് മാസത്തെ കിറ്റ് വിതരണം തുടരുകയും ചെയ്യും.