അനുബന്ധ വാര്‍ത്തകള്‍
- 82 സീറ്റുകള്‍ നേടി വീണ്ടും പിണറായി സര്‍ക്കാര്‍ വരുമെന്ന് മനോരമ സര്‍വേ
- കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി
- കഴിഞ്ഞ കാര്യങ്ങളില്‍ വിവാദം ഉണ്ടാക്കണ്ട: ശബരിമല വിഷയത്തില്‍ എംഎ ബേബി
- മമ്മൂട്ടി ചിത്രം വണ്ണിന്റെ റിലീസ് തടയണം, സെൻസർ സർട്ടിഫിക്കറ്റ് നൽകരുത്: പരാതിയുമായി രമേശ് ചെന്നിത്തല
- സർക്കാർ 200 കോടി രൂപ പരസ്യം നൽകിയതിന്റെ നന്ദി മാധ്യമങ്ങൾ കാണിക്കുന്നു, അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്നവര്‍ ഗൂഢാലോചന നടത്തി, ‘ദല്ലാള്‍’ ഇടപെട്ടു: ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവരും മുന്പുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ ദല്ലാള്‍ എന്നറിയപ്പെടുന്നയാളും ഉള്‍പ്പെട്ടു - മുഖ്യമന്ത്രി ആരോപിച്ചു.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ പരത്തിയാല്‍ അവര്‍ അതിനെ വികാരപരമായി എടുക്കും. അതായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യം. ദല്ലാള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആള് ഇതില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നത്. ഒരു ഗൂഢപദ്ധതി തയ്യാറാക്കി മുന്നോട്ടുപോവുകയായിരുന്നു.
പ്രതിപക്ഷനേതാവിന്റെ കൂടെ ഇപ്പോഴുള്ളയാളും മുമ്പ് ഉണ്ടായിരുന്നയാളും ഈ ഗൂഢാലോചനയില്‍ പങ്ക് വഹിച്ചു - മുഖ്യമന്ത്രി ആരോപിച്ചു.