കുതിച്ചുയര്‍ന്ന് പൂ വില; മുല്ല മൊട്ടിന് കിലോയ്ക്ക് 4000 രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 3 ഡിസം‌ബര്‍ 2022 (15:46 IST)
മുല്ല മുട്ടിന് കിലോയ്ക്ക് 4000 രൂപ. ആവശ്യം കൂടിയതും ഉല്‍പാദനം കുറഞ്ഞതുമാണ് വിലയുടെ കുതിപ്പിന് കാരണം. കിലോയ്ക്ക് 300 മുതല്‍ 600 രൂപ വരെയായിരുന്നു ഇതുവരെ വില. അതേസമയം മറ്റു പൂക്കളുടെ വിലയും കൂടിയിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും പിച്ചിക്ക് 800 രൂപയായും വില ഉയര്‍ന്നു. നേരത്തെ ജമന്തിയുടെ വില കിലോയ്ക്ക് 50 രൂപയായിരുന്നു.

പിച്ചിക്ക് കിലോയ്ക്ക് 300 രൂപയും വിലയുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ കാര്‍ത്തിക ഉത്സവം ആരംഭിച്ചതും ശബരിമല ഉത്സവം ആരംഭിച്ചതും പൂവിന്റെ വിലവര്‍ധനവിന് കാരണമായി. കൂടാതെ മഞ്ഞുമൂലം പൂക്കളുടെ ഉത്പാദനത്തില്‍ കുറവുണ്ടായത് വിലവര്‍ധനവിന് കാരണമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :