അനുബന്ധ വാര്‍ത്തകള്‍
- സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സാക്ഷി മൊഴി മാറ്റി
- സ്കോട്ട്ലന്‍ഡില്‍ നിന്നും ഭാവന, ഒന്നുടെ സുന്ദരിയായെന്ന് ആരാധകര്‍
- കേരളത്തിൽ നിന്നും കമ്മ്യൂണിസത്തെ ഇല്ലാതാക്കും, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് തേജസ്വി സൂര്യ
- 'ദളപതി 67'അപ്ഡേറ്റ്, വിജയ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത
- കുട്ടി വിജയ്, അധികമാരും കാണാത്ത നടന്റെ അപൂര്‍വ ചിത്രം
കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ നടുറോഡില്‍ വച്ച് വെട്ടി
കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ യുവതിക്ക് നടുറോഡില്‍ വെച്ച് വെട്ടേറ്റു. എന്നാല്‍ അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിനി സന്ധ്യക്കാണ് വെട്ടേറ്റത്. വെട്ടേറ്റ് കൈ അറ്റു പോകുന്ന അവസ്ഥയിലാണ്. ഇന്ന് പതിനൊന്ന് മണിയോട് കലൂര്‍ ആസാദ് റോഡില്‍ വെച്ചാണ് സംഭവം. ഇവരുടെ മുന്‍ കാമുകന് ഫറൂഖാണ് വെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് യുവതികള്‍ റോഡിലൂടെ നടന്ന് പോകുമ്ബോള്‍ ബൈക്കിലെത്തിയ ഒരാള്‍ വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി വിശദീകരിച്ചത്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.