ഡല്‍ഹിയില്‍ പ്രളയ ഭീതി, ഉത്തരേന്ത്യ വിറയ്ക്കുന്നു; മരണം 39 ആയി

രേണുക വേണു| Last Modified ചൊവ്വ, 11 ജൂലൈ 2023 (08:52 IST)
ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലം മരിച്ച ആളുകളുടെ എണ്ണം 39 ആയി. ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ മാത്രം 20 പേര്‍ മരിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. നിലവില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഹിമാചല്‍, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :