1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

മഴ കുറഞ്ഞെു; സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain
മഴ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 
 
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 
അടുത്ത ലേഖനം
മഴ കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു