വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ, ഇടിമിന്നലിനും സാധ്യത

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 5 ജനുവരി 2021 (08:37 IST)
തിരുവനന്തപുരം: വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 65 എംഎം മുതൽ 115 എംഎം വരെ ശക്തമായ മഴ പെയ്തേക്കാം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു. രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ജാഗ്രത പാലിയ്ക്കണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിയ്ക്കുന്നത് ഒഴിവാക്കണം എന്നും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :