വിഴിഞ്ഞത്ത് കടലില്‍ വെടിവെപ്പ്

വിഴിഞ്ഞം| Last Updated: തിങ്കള്‍, 12 ജനുവരി 2015 (19:48 IST)
നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ടിന് നേരെ കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തു. സംഭവത്തില്‍ കുളച്ചല്‍ സ്വദേശികളായ ക്ലിന്റന്‍, സുബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

പരിശോധനയ്ക്കായി നിര്‍ത്താതിരുന്ന ബോട്ടിന് നേരെ കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ക്കുകയായിരുന്നു. ബോട്ട് തീരദേശ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഋഷിക എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.

കന്യാകുമാരിയില്‍ നിന്നും കൊല്ലത്തെ നീണ്ടകരയിലേക്ക് വരികയായിരുന്ന ബോട്ടില്‍
ഒന്‍പതു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മുന്നറിയിപ്പായി ഏഴു തവണ ആകാശത്തേക്ക് വെടിവച്ചിരുന്നു. തുടര്‍ന്ന് ബോട്ട് നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് ബോട്ടിനുള്ളിലേക്ക്
വെടിവെക്കുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ഒരാളുടെ കൈയ്ക്കും മറ്റെയാളുടെ കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ബോട്ട് അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതിന്നാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിര്‍ദ്ദേശം ബോട്ടിലുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്ന് ബോട്ടുടമ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :