ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 5 ജനുവരി 2015 (16:28 IST)
ഗുജറാത്ത് തീരത്ത് കത്തിയ പാക് ബൊട്ടിനേ ചുറ്റിപ്പറ്റി ദുരൂഹതകള്‍ തുടരുന്നതിനിടെ ബോട്ടിലെത്തിയത് മയക്കുമരുന്നു മാഫിയാ സംഘത്തില്‍ പെട്ട ആളുകളായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന ബോട്ടാണ് ഗുജറാത്ത് തീരത്ത് എത്തിയതെന്നാണ് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. ക്വലാണ്ടര്‍ എന്നാണ് ബോട്ടിന്റെ പേരെന്നും ഇത് നിയന്ത്രിച്ചിരുന്ന ബോട്ടിന്റ ക്യാപ്റ്റന്‍ കറാച്ചി സ്വദേശിയായ യാക്ബൂബ് ബലോചാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസ്മയം ഈ റിപ്പോര്‍ട്ടുകളെ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. ബോട്ട് കള്ളക്കടത്തുകാരുടേതല്ലെന്നും ഭീകര ബന്ധം വ്യക്തമാക്കുന്നതാണ് ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നുമാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. ഡിസംബര്‍ 31 ന് അര്‍ദ്ധരാത്രിയില്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് സംശയാസ്പദമായി കണ്ടെത്തിയ പാക്കിസ്ഥാന്‍ ബോട്ടാണ് പൊട്ടിത്തെറിച്ചത്. സംശയത്തെ തുടര്‍ന്ന് തീരദേശസേന ബോട്ടിനെ പിന്തുടര്‍ന്നിരുന്നു.ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ഫോടസശബ്ദത്തോടെ ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നു.