1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. fire accident in textiles godown

തുണി സംഭരണശാലയ്ക്ക് തീപിടിച്ചു; ഒന്നരക്കോടി രൂപയുടെ നാശനഷ്ടം

കോഴിക്കോട് പുതിയറയില്‍ തുണി സംഭരണശാലയ്ക്ക് തീപിടിച്ചു.

kozhikkode
കോഴിക്കോട് പുതിയറയില്‍ തുണി സംഭരണശാലയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 
 
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തുകയായിരുന്നു. ഓണ കച്ചവടത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന തുണികളാണ് കത്തിനശിച്ചത്. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണ് അഗ്നിക്കിരയായത്‍.
About Writer
സജിത്ത്
അടുത്ത ലേഖനം
പിണറായി വിജയന്‍ സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ല: വി എസ് അച്യുതാനന്ദന്‍