അനുബന്ധ വാര്‍ത്തകള്‍
- ഹരീഷ് കണാരന് നായകനാകുന്ന ആദ്യ ചിത്രം, ഗംഭീരമാവട്ടെയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്
- ഇടുക്കിയില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
- ഉമ്മന്‍ചാണ്ടിക്ക് വി.എസ്.അച്യുതാനന്ദന് പത്ത് ലക്ഷം രൂപ നല്‍കേണ്ടത് എന്തിനാണ്?
- ക്യാംപസിന് പുറത്തുനിന്ന് ആളുകള്‍ എത്തിയത് ചോദ്യം ചെയ്തു; ധീരജിനെ കുത്തിയത് താന്‍ തന്നെയെന്ന് നിഖില്‍ സമ്മതിച്ചു, ആറ് പേരും കെ.എസ്.യു. പ്രവര്‍ത്തകര്‍
- ഇടുക്കിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കിയിൽ ഒരാഴ്ചയ്ക്കിടെ വാഹന പരിശോധന വഴി ലഭിച്ചപിഴ 13 ലക്ഷം
തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇടുക്കി ജില്ലയിൽ നടത്തിയ വാഹന പരിശോധന വഴി നിയമ ലംഘനം നടത്തിയതിനു വാഹന ഉടമകളിൽ നിന്ന് 13 ലക്ഷം രൂപ ഈടാക്കി. ഒട്ടാകെ 831 നിയമ ലംഘനങ്ങളാണ് പിടികൂടിയത്.
റോഡപകടങ്ങൾ ഒഴിവാക്കാനായാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നിരവധി വാഹന അപകടങ്ങളും ഇതുവഴി നിരവധി മരണങ്ങളും നടന്നത് സംബന്ധിച്ചാണ് വാഹന പരിശോധന കർശനമാക്കിയത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ നിന്നും മാത്രം അഞ്ചു ലക്ഷത്തോളം രൂപ പിഴ ഇനത്തിൽ വസൂലാക്കിയിട്ടുണ്ട്.
ഇതിനൊപ്പം നെടുങ്കണ്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ഒട്ടാകെ 188 കേസുകളും രജിസ്റ്റർ ചെയ്തു. ജനുവരി മാസം മാത്രം ജില്ലയിൽ 10 പേരാണ് മരിച്ചത്.

അടുത്ത ലേഖനം