1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. film strike Ezra may release on 19

സിനിമ സമരം: പുതിയ നീക്കവുമായി നിർമാതാക്കൾ; ജനുവരി 12 മുതൽ പുതിയ സിനിമകൾ റിലീസിന്​

പൃഥ്വിരാജിന്റെ ‘എസ്ര’ 19 ന് തിയറ്ററുകളിലെത്തും

Film Exhibitors Federation
സിനിമാ സമരത്തിൽ പുതിയ നീക്കങ്ങളുമായി നിർമാതാക്കൾ രംഗത്ത്. ഈ മാസം 12 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചു. ഫെഡറേഷന്റെ കീഴിലെ ചില തീയറ്ററുകളും റിലീസിങ്ങിന് തയ്യാറാണെന്ന് അറിയിച്ചു.19 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത തീയെറ്ററുകള്‍ക്ക് ഒരു സിനിമയും നല്‍കില്ലെന്നും വാർത്താ സമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
 
ഇതിന്റെ ഭാഗമായി ഈ മാസം12ന് കാംബോജി എന്ന ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.  കൂടാതെ പൃഥ്വിരാജ് നായകനായ എസ്ര 19നാണ് തീയറ്ററുകളില്‍ എത്തുക. സിനി എക്സിബിറ്റേഴ്സിന്റെയും മൾട്ടിപ്ലക്സുകളിലും സർക്കാർ തിയറ്ററുകളിലും മറ്റുമാണ് സിനിമകളെല്ലാം റിലീസ് ചെയ്യുക. കൂടാതെ ഒരാഴ്ച ഇടവിട്ട് പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും സംഘടന തീരുമാനിച്ചു.  
 
About Writer
സജിത്ത്
അടുത്ത ലേഖനം
ഇന്ത്യന്‍ സിനിമയെ ഞെട്ടിപ്പിക്കുന്ന മുതല്‍ മുടക്കുമായി രണ്ടാമൂഴം അടുത്തവര്‍ഷം; ആരാധകരെ കോരിത്തരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹന്‍‌ലാല്‍