'തട്ടമിടാതെ മോഡേൺ ആയി ജീവിക്കണം’ - ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ദിവസം ജീവനൊടുക്കിയ ഫിദയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (16:02 IST)
ഭർത്താവിന്റേയും കുടുംബക്കാരുടെയും മാനസികമായ പീഡനത്തെ തുടർന്ന് യുവതി ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. നിട്ടൂർ ചിറമ്മൽ സ്വദേശിനിയായ ഫിദയെ ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പ്രതികളായ ഫിദയുടെ ഭർത്താവ് മുഹമ്മദ് സഹീർ, ഭർതൃപിതാവ് അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കും മുൻപേ ഇരുവരുടേയും പീഡനങ്ങൾ വിവരിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്.

തട്ടമൊന്നും ഇടാതെ മോഡേണാ‍യി ജീവിക്കാൻ സഹീർ ഫിദയോട് ആവശ്യപ്പെടാറുണ്ടായിരുന്നു. സഹീർ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ദിവസമാണ് ഫിദ ആത്മഹത്യ ചെയ്യുന്നത്. പ്രതികളെ ചോദ്യം ചെയ്യാനായി പല തവണ പൊലീസ് എത്തിയെങ്കിലും ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ഇവർ തിരിച്ചെത്തിയതെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :