സംസ്ഥാനത്ത് 2 ഐടി പാർക്കുകൾ കൂടി തുടങ്ങും : മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (13:59 IST)
കേരളത്തിൽ 2 ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിലെ സ്റ്റാർട്ട് ആപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ 2 ഐടി പാർക്കുകൾ കൂടി തുടങ്ങും. ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണ്. 4500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചു. ഈ വര്ഷം 20,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും യുഎഇയുടെ സായിദ് മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലായതായും മുഖ്യമന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :