അഭിറാം മനോഹർ|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (16:40 IST)
ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയിലെ അവസാനദിനത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെന്‍സെക്‌സ് 233.48 പോയന്റ് താഴ്ന്ന് 57,362.20ലും നിഫ്റ്റി 69.80 പോയന്റ് നഷ്ടത്തില്‍ 17,153ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ, ഐടി തുടങ്ങിയ സൂചികകളാണ് നഷ്ടംനേരിട്ടത്. റിയാൽറ്റി,ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു.