രേണുക വേണു|
Last Modified ബുധന്‍, 29 ഡിസംബര്‍ 2021 (08:24 IST)
മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19 വയസ്) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലു പൊലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന് ലാലു പൊലീസിന് മൊഴി നല്‍കി.
ഇന്ന് പുലര്‍ച്ചെ നാലിനാണ് ഞെട്ടിക്കുന്ന സംഭവം. കൊലയ്ക്ക് പിന്നാലെ ലാലു സ്വയം പൊലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലു പൊലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണര്‍ന്നത്. അനീഷിനെ ശ്രദ്ധയില്‍ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലു പറയുകയായിരുന്നു. പൊലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.