സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (07:59 IST)
വരുംദിവസങ്ങളിലും ഇന്ധനവില ഉയരും. ഒറ്റയടിക്ക് കൂട്ടുന്നതിനുപകരം കുറച്ചുകുറച്ചായാണ് കൂട്ടുന്നത്. ഇതോടെ എല്ലാ മേഖലകളിലും വിലവര്‍ധനവ് ഉണ്ടായിരിക്കും. ഇതോടെ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ സാധാരണക്കാര്‍ വലയും. കൂടാതെ വായ്പകളുടെ പലിശ ഉയരുകയും ജീവിത ചിലവ് കൂടുകയും ചെയ്യും.
ഇന്ധനവില എല്ലാവദിവസവും പുതുക്കി നിശ്ചയിക്കേണ്ട അവകാശം കമ്പനികള്‍ക്കാണ്. അതേസമയം റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍
ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. അര്‍ദ്ധരാത്രിമുതലാണ് നിരക്ക് പ്രാബല്യത്തില്‍ വന്നത്.