മദ്യലഹരിയിൽ പന്ത്രണ്ടു വയസുള്ള മകനെ കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

തുണിയുടെ ഒരറ്റം കഴുത്തിലും മറ്റേ അറ്റം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിലും കെട്ടിയിടുകയായിരുന്നു.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (11:02 IST)
മദ്യലഹരിയിൽ തന്റെ പന്ത്രണ്ട് വയസുള്ള മകന്റെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നാം തീയതിയാണ് അറസ്റ്റിന് ആസ്പദമായ സംഭവമുണ്ടായത്. തുണിയുടെ ഒരറ്റം കഴുത്തിലും മറ്റേ അറ്റം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിലും കെട്ടിയിടുകയായിരുന്നു.

ഇത് കണ്ട് അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ ഇയാൾ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ മകനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് തുടർന്ന് ഒളിവിൽ പോയ പിതാവിനെ ചൊവ്വാഴ്ചയാണ് പിടികൂടിയത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ്, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു. കോടതി പിതാവിനെ റിമാന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :