അച്ഛന്റെ അനുജൻ പീഡിപ്പിച്ചു; പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (14:19 IST)
പിതൃസഹോദരന്റെ പീഡനത്തെ തുടർന്ന് നാടോടി പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തു. 50 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഇരിക്കവേയാണ് മരണപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ അനുജനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി നിരന്തരം പെൺകുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കളും മൊഴി നൽകി.

ഡൽഹി നിവാസികളായ നാടോടി സംഘത്തിൽ പെട്ടയാളാണ് മുക്കീം. ഇയാളുടെ ചേട്ടന്റെ മകളെയാണ് പീഡനത്തിനിരയാക്കിയത്. മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടി ഇവർ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു കന്നാസിൽ കരുതിയിരുന്ന മെണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തീയാളുന്നത് കണ്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :