വ്യാജരേഖ ചമച്ചു യുവതികളെ വിദേശത്തേക്ക് കടത്തൽ : തമിഴ്‌നാട് സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (18:39 IST)
കൊച്ചി: വ്യാജ യാത്രാ രേഖ ചമച്ചു യുവതികളെ വിദേശത്തേക്ക് കടത്തുന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവില്വാമല ചിങ്ങം സ്വദേശി ഫസലുള്ള എന്ന 53 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ജൂൺ പതിനഞ്ചാം തീയതി ഇത്തരത്തിൽ കുവൈറ്റിലേക്ക് പോകാനൊരുങ്ങിയ തമിഴ്‌നാട്, ആന്ധ്രാ സ്വദേശികളായ ഏഴു യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചു പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഫസലുള്ളയെ വലയിലാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :