കള്ളനോട്ട് കേസിലെ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 27 നവം‌ബര്‍ 2021 (17:57 IST)
കോട്ടയം: കള്ളനോട്ട് കേസിലെ പ്രതിയെ മുപ്പത് വർഷങ്ങൾക്ക് ശേഷം പിടികൂടി. പത്ത് രൂപയുടെ മൂന്നു കള്ളനോട്ടുകൾ കൈവശം വച്ച് എന്ന കേസിലാണ് സ്വദേശി കുന്നേപ്പറമ്പ് തോമസ് എന്ന ഉമ്മച്ചനെ (65) അറസ്റ്റ് ചെയ്തത്.

വായനാട്ടെ സുല്ത്താന്ബത്തേരിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു, ഡി.വൈ.എസ്.പി എസ്.അമ്മിണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്.
കള്ളനോട്ട് കൈവശം വച്ചതിനു തോമസിനെ 1990 ൽ അറസ്റ്റ് ചെയ്തിരുന്നു. കേസ് വിസ്താരം നടക്കുന്നതിനിടെ തോമസ് കുടുംബസമേതം ഒളിവിൽ പോവുകയായിരുന്നു.


താൻ പലിശയ്ക്ക് പണം കൊടുത്തിരുന്നു എന്നും അതിൽ ലഭിച്ച പത്ത് രൂപയുടെ മൂന്നു കള്ളനോട്ടുകൾ ഉണ്ടായിരുന്നത് അറിയാതെ കൈവശം വച്ചപ്പോഴാണ് പിടികൂടിയതെന്നാണ് തോമസ് പോലീസിനോട് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :