ആയിരം കോടി പിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ?; വാസ്തവം ഇതാണ്

രേണുക വേണു| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (15:36 IST)

ആയിരം കോടി പിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യാജ വാര്‍ത്ത. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ടാര്‍ഗറ്റ് ആയിരം കോടിയാണെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. മീഡിയ വണ്‍ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്നെ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :