തിരുവനന്തപുരം|
Last Modified വെള്ളി, 18 ജൂലൈ 2014 (14:49 IST)
വ്യാജ സിഡി ശൃംഖല ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പ്രധാനകണ്ണികളില്‍ ഒരാള്‍ പിടിയില്‍. ആന്‍റി പൈറസി സെല്‍ നടത്തിയ റെയ്ഡിലാണ് വന്‍ തോതില്‍ വ്യാജ സിഡി ശേഖരവുമായി പുനലൂര്‍ ഹൈസ്കൂള്‍ വാര്‍ഡില്‍ അഷ്നാ മന്‍സിലില്‍ സുധീര്‍ അറസ്റ്റിലായത്.
നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ ദക്ഷിണ കേരളത്തിലെ വ്യാജ സിഡി വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളില്‍ ഒരാളാണെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് നൂറോളം പുതിയ മലയാള സിനികളുടെ വ്യാജ സിഡി കളും അയ്യായിരത്തിലേറെ അശ്ലീല ക്ലിപ്പിംഗുകളും പിടിച്ചെടുത്തു.
തിരുവനന്തപുരം പേട്ട, പുനലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ആറു കേസുകള്‍ നിലവിലുണ്ട്. ആന്‍റി പൈറസി സെല്‍ എസ്പി ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. സ്കൂള്‍ കുട്ടികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും അശ്ലീല ക്ലിപ്പിംഗുകള്‍ പകര്‍ത്തി നല്‍കാന്‍ ഇയാളുടേതായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.