മനുഷ്യഭോജി നഴ്സ് പൊലീസ് പിടിയില്‍

ലണ്ടണ്‍:| Last Updated: വെള്ളി, 18 ജൂലൈ 2014 (14:01 IST)
പതിനാലുകാരിയെ കൊന്നുതിന്നാല്‍ ആഗ്രഹം പ്രകടിപ്പിച്ച നഴ്സ് എഫ് ബി ഐയുടെ പിടിയില്‍. 57കാരനായ
ഇയാള്‍ ഓണ്‍ലൈനില്‍ നടത്തിയ ചാറ്റ് എഫ് ബി ഐ യുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്.

മീറ്റ്മാര്‍ക്കെറ്റ്മാന്‍ എന്ന പേരില്‍ ഡാര്‍ക്ക് ഫെറ്റിഷ് നെറ്റ് വര്‍ക്ക് എന്ന വെബ്‌സൈറ്റിലൂടെയാണ് ഇയാള്‍ മനുഷ്യമാംസം തിന്നാ‍നുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇയാള്‍ ഈവ ഗോണ്‍സാ എന്ന അപരനമത്തിലുള്ള പെണ്‍കുട്ടിയ്ക്ക് ഇയാള്‍ ഒരു വലിയ കോടാലിയുമായി നില്‍ക്കുന്ന സെല്‍ഫിയും അയച്ചിരുന്നു.

ഇയാള്‍ ചാറ്റില്‍ മനുഷ്യമാംസം ഭക്ഷിച്ചിട്ടുള്ളതായും പറഞ്ഞു. ഇതുകൂടാതെ
പ്രായമായവരുടേയും പ്രായം കുറഞ്ഞവരുടേയും മാംസത്തിനുള്ള പ്രത്യേകതയും രുചിയേക്കുറിച്ചും ഇയാള്‍ വാചാലനാകുന്നുണ്ട്. വെബ്സൈറ്റിലെ ഇയാളുടെ ചാറ്റുകളുടെ വിവരങ്ങള്‍ എഫ്.ബി.ഐ ബ്രിട്ടീഷ് പോലീസിന് കൈമാറിയതോടെയാണ് അറസ്റ്റുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :