'സ്‌കൂള്‍ ടൈം തുടങ്ങിയിട്ടല്ല ഇതൊക്കെ അറിയിക്കുക'; എറണാകുളം കലക്ടറുടെ പേജില്‍ പൊങ്കാല

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (10:00 IST)

എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല. ജില്ലയിലെ സ്‌കൂളുകള്‍ക്ക് മഴ അവധി നേരംവൈകി പ്രഖ്യാപിച്ചതാണ് പൊങ്കാലയ്ക്ക് കാരണം. സ്‌കൂള്‍ ടൈം തുടങ്ങിയ ശേഷമാണ് കലക്ടറുടെ അറിയിപ്പ് എത്തിയത്. അപ്പോഴേക്കും പല കുട്ടികളും സ്‌കൂളില്‍ എത്തിയിരുന്നു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇതിനോടകം സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടികള്‍ എന്ത് ചെയ്യുമെന്നാണ് മാതാപിതാക്കള്‍ കലക്ടറോട് ചോദിച്ചത്.




പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്ടര്‍ അറിയിപ്പ് തിരുത്തി. എന്നാല്‍ അതുകൊണ്ടൊന്നും മാതാപിതാക്കള്‍ അടങ്ങിയില്ല. രാത്രി മുതല്‍ ശക്തമായ മഴയുണ്ടെന്നും അവധിയുടെ കാര്യം നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നെന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :