1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MLA Sachin dev and TVM mayor arya rajendran getting married

സച്ചിൻ‌ദേവ് എംഎൽഎ‌യും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

എംഎൽഎ
ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹതീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം.
 
ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തുന്നത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്ത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിൻ ദേ‌വ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. 
അടുത്ത ലേഖനം
ലൈംഗികപീഡന പരാതി: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി