അനുബന്ധ വാര്‍ത്തകള്‍
- അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി; നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി
- തുലാവർഷം പിന്മാറിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു, താപനില ഇനിയും ഉയരും
- സിമന്റ് വില കുത്തനെ ഇടിഞ്ഞു താഴ്ന്നു; ഒരു മാസം കൊണ്ട് 430ല്‍ നിന്ന് 330ലെത്തി
- രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സമയത്ത് 'ബീഫ് ചലഞ്ച്'; ആഹ്വാനവുമായി സോഷ്യല്‍ മീഡിയ
- അടച്ചിട്ട വീട്ടിൽ നിന്ന് പതിനേഴു പവനും അര ലക്ഷം രൂപയും കവർന്നു
കേരളത്തില്‍ ചൂട് കൂടുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സംസ്ഥാനം കനത്ത ചൂടിലേക്ക്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് ശക്തമാകും. ഇനിയുള്ള മാസങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക
ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള വെയില് കൊള്ളരുത്
ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കുക
പുറത്തിറങ്ങുമ്പോള്‍ കുട കൈയില്‍ കരുതുക
ഇടയ്ക്കിടെ വെള്ളം കുടിക്കുക
പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക
ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക