അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
- മാസ്ക് ഒഴിവാക്കാന്‍ കേരളം
- ഇന്ന് രാത്രി സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ: ചൂടിന് അല്പം ശമനമെന്ന പ്രതീക്ഷയില്‍ കാലാവസ്ഥാ നിരീക്ഷകര്‍
- ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി: സംസ്ഥാനത്ത് മുന്നറിയിപ്പ്
- ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നുവയസുകാരന് മരിച്ചു
വേദന അറിയാതിരിക്കാൻ ടാറ്റു കുത്തുന്നതിനൊപ്പം ലഹരിമരുന്ന്: സംസ്ഥാനത്ത് ടാറ്റൂ സെന്ററുകളിൽ എക്‌സൈസിന്റെ വ്യാപക പരിശോധന
സംസ്ഥാനത്ത് ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ വ്യാപക പരിശോധന. ടാറ്റു കുത്തുമ്പോൾ ലഹരിമരുന്ന് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം തിരൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു.
കൊച്ചിയിലെ ടാറ്റൂ സെന്ററിനെതിരെ ഉയർന്ന ലൈംഗീകാതിക്രമ പരാതികളെ തുടർന്നാണ് ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. ടാറ്റൂ സെന്ററുകളിൽ ലഹരിമരുന്ന് നൽകുന്നതായാണ് ആക്ഷേപം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന സ്ഥാപനങ്ങളിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് എക്‌സൈസിന്റെ അനുമാനം.