സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 മെയ് 2023 (15:17 IST)
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറിതല
പരീക്ഷ 2023ന്
അപേക്ഷ ക്ഷണിച്ചു. എല്‍ ഡി സി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകള്‍.
മലയാളം, കന്നട ഉള്‍പ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ നടത്തുന്നത്. ഓണ്‍ലൈന്‍ പരീക്ഷ 2023 ഓഗസ്റ്റില്‍ നടക്കും. പ്രായപരിധി 18 -27 വയസ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. https://ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssckkr.kar.nic.in, https://ssc.nic.in.