അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലേ ? ബിഗ് ബോസ് റി- എന്‍ട്രിയെ കുറിച്ച് റിയാസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മെയ് 2023 (10:21 IST)
ബിഗ് ബോസ് വീട്ടിലെ റീ എന്‍ട്രി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.റി- എന്‍ട്രിക്കായി വോട്ടിം?ഗ് നടത്തിയപ്പോള്‍ മുന്‍ മത്സരാര്‍ത്ഥിയായ റിയാസിന്റെ പേരും വന്നിരുന്നു. എന്നാല്‍ താരത്തിന് വീണ്ടും ബിഗ് ബോസ് ഹൗസില്‍ എത്തുവാന്‍ സാധിച്ചില്ല. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നല്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് റിയാസ്.

തന്റെ കഠിന പ്രയത്‌നം കൊണ്ട് എന്തെങ്കിലും നേടാന്‍ സാധിക്കുകയാണെങ്കില്‍ അതെന്റെ കൈകളില്‍ തന്നെ വരും എന്നാണ് റിയാസ് പറഞ്ഞത്. അര്‍ഹിക്കുന്ന അംഗീകാരം ചിലപ്പോള്‍ എല്ലാവരും നമുക്ക് തരണമെന്നില്ല. അംഗീകാരം ചോദിച്ചു വാങ്ങേണ്ട ആവശ്യമില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. അര്‍ഹിക്കുന്നതൊന്നും അങ്ങനെ കയ്യില്‍ നിന്നും പോകില്ല നമ്മളിലേക്ക് തന്നെ എത്തുമെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :