സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 മെയ് 2023 (11:57 IST)
തേങ്ങാവെള്ളത്തില്‍ ധാരാളം പൊട്ടാസ്യം ഉള്ളതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ധാരാളം ഇലക്ട്രോലൈറ്റും ഉള്ളതിനാല്‍ ശരീരത്തിലെ അധികമുള്ള സോഡിയത്തിനെ വൃക്കകള്‍ക്ക് പുറംതള്ളാന്‍ സാധിക്കും. വാഴപ്പഴം കൊണ്ടുള്ള മില്‍ക്ക്‌ഷേക്കിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ കാസ്യവും മെഗ്നീഷ്യവും ഉണ്ട്. ഇവയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
മറ്റൊന്ന് തക്കാളി ജ്യൂസാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് സിസ്‌റ്റോളിക്, ഡയസ്‌റ്റോളിക് ബ്‌ളഡ് പ്രഷറിനെ നിയന്ത്രിക്കും. ബട്ടര്‍മില്‍ക്കില്‍ ധാരാളം കാല്‍സ്യവും മെഗ്നീഷ്യവും ഉണ്ട്. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കും.