അനുബന്ധ വാര്‍ത്തകള്‍
- പിപിഇ കിറ്റ് ധരിച്ച് പുകവലിച്ച ആശുപത്രി ജീവനക്കാരുടെ ഫോട്ടോയെടുത്തു; യുവാവിന് ക്രൂര മര്‍ദ്ദനം
- ചൊവ്വരയിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്, പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 60 കുട്ടികളെ നിരീക്ഷണത്തിലാക്കി
- 7 ദിവസംകൊണ്ട് കൊവിഡ് മാറും എന്ന അവകാശവാദവുമായി പതഞ്ജലി മരുന്ന് പുറത്തിറക്കി, വിശദീകരണം തേടി കേന്ദ്രം
- ഒറ്റ ദിവസം 15,968 പേർക്ക് രോഗബാധ, 465 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു
- പ്രവാസികളുടെ മടക്കത്തിന് പിപിഇ കിറ്റ് ധരിച്ചാൽ മതിയാകും, കൊവിഡ് സർട്ടിഫിക്കറ്റിന് ബദൽ ഒരുക്കാൻ സർക്കാർ
വേണം കൈയ്യില്‍ കൊവിഡ് ഡയറി, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം
എല്ലാവരും കൈവശം കൊവിഡ് ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോരുത്തരും എവിടെയൊക്കെ യാത ചെയ്യുന്നു എന്നും ഏതൊക്കെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നുവെന്നും നമ്പര്‍ അടക്കം വാഹനങ്ങളുടെ വിവരങ്ങളും, ഏതൊക്കെ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും പോയി എന്നതും ആരെയൊക്കെ കണ്ടു എന്നതും ആരോടൊക്കെ ഇടപഴകി എന്നതും ഡയറിയില്‍ വിശദമായി എഴുതി സൂക്ഷിക്കണം.
ഇത് ഒരു ബുക്കിലോ ഫോണിലോ സൂക്ഷിക്കാവുന്നതാണ്. ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായാല്‍ അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. മാത്രമല്ല, അവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കും. ഇത് രോഗവ്യാപനം തടയുന്നതിന് സഹായകമാകും.
സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാസ്ക് ധരിക്കുന്നത് ശീലമാകണം. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്കും ഹെല്‍മറ്റും നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. അങ്ങനെയല്ലാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവും.
രാത്രി ഒമ്പതുമണിക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യ വിഭാഗക്കാർക്കു മാത്രമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്.