എരുമേലി|
Last Modified വ്യാഴം, 29 മെയ് 2014 (12:30 IST)
മക്കള്‍ക്ക് മദ്യം നല്‍കിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റിലായി. എരുമേലി മുക്കട ചാരുവേലി പ്ലാത്തോട്ടം ഗിരീഷ് (45) ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
ഒന്‍പതും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് ഗിരീഷ് മദ്യം നല്‍കിയത്. മദ്യം ഉള്ളില്‍ ചെന്ന് കുട്ടികള്‍ അവശനിലയിലായി. സംഭവമ്മറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
ഇവര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പിതാവിനെതിരേ ജുവനെയില്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തെന്ന് മണിമല എസ്‌ഐ ഇന്ദ്രരാജ് പറഞ്ഞു.