1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Suicide News

നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; പ്രതി പിടിയില്‍

Ernakulam
നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകന്‍ അതുലാണ് മരിച്ചത്. അതുലിന് 70ശതമാനം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ ഇവരുടെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് സംബന്ധിച്ച് സിന്ധു മരിക്കുന്നതിനുമുന്‍പ് നല്‍കിയ ശബ്ദരേഖ പൊലീസിനു കൈമാറി. 
 
യുവാവ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് സിന്ധുവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. എങ്കില്‍ യുവാവിനെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കും. 
അടുത്ത ലേഖനം
സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; പകയില്‍ കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് യുവതി