യുവതിയെ പീഡിപ്പിച്ചവരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിവ് നടത്തി, ബ്ലേഡ് കാരില്‍ നിന്നും പണം പിടിച്ചുവാങ്ങി; സേനയിലെ പ്രമുഖ കൈക്കൂലിക്കാരനായ സിഐക്ക് ഒടുവില്‍ സസ്പെന്‍ഷന്‍

കൈക്കൂലി വാങ്ങിയ എറണാകുളം നോർത്ത് സിഐക്കു സസ്പെൻഷൻ

 Ernakulam , north CI , Police suspended , kochi , arrest , women , TB vijyan , പി വിജയന്‍ , ടിബി വിജയന്‍ , യുവതിയെ പീഡിപ്പിച്ച സംഭവം , പീഡനം , കൈക്കൂലി , സെപ്ഷ്യൽ ബ്രാഞ്ച്
കൊച്ചി| jibin| Last Modified വെള്ളി, 17 മാര്‍ച്ച് 2017 (13:48 IST)
യുവതിയെ പീഡിപ്പിച്ച സംഭവം കൈക്കൂലി വാങ്ങി ഒതുക്കിയ എറണാകുളം നോർത്ത് സിഐ ടിബി വിജയനെ സസ്പെൻഡ് ചെയ്തു. സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരം റേഞ്ച് ഐജി പി വിജയനാണ് സിഐയെ സസ്പെൻഡ് ചെയ്തത്.

മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേർ ചേർന്നു പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീർത്തെന്നാണ് വിജയനെതിരെയുള്ള പരാതി. ഇതുകൂടാതെ കുബേര ഓപ്പറേഷനിൽ കുടുങ്ങിയ പണമിടപാടുകാരനിൽനിന്നു ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായ ആരോപണങ്ങളാണ് സിഐക്കെതിരെയുള്ളത്. കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നു പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി കമ്പനിയുടമ പീഡിപ്പിക്കുകയും പിന്നീട് പാലാരിവട്ടത്തെ ഒരു ഫ്ലാറ്റിൽ പൂട്ടിയിട്ടു മറ്റുള്ളവര്‍ക്ക് കാഴ്‌ചവയ്‌ക്കുകയുമായിരുന്നു.

പ്രതികളില്‍ നിന്ന് വിജയന്‍ ഏഴ് ലക്ഷം രൂപ പണപ്പിരിവ് നടത്തി. അഞ്ച് ലക്ഷം രൂപ യുവതിക്ക് നല്‍കിയശേഷം ബാക്കി തുക വിജയനും ഇടനിലക്കാരായി നിന്ന അഭിഭാഷകരും ചേര്‍ന്ന് പങ്കുവെച്ചെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. കൂടാതെ തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയും വിജയനെതിരെയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :