എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിയുടെ പ്രസവത്തിന് മുന്‍പ് ബന്ധുക്കള്‍ക്ക് കുട്ടിയെ കിട്ടി

പ്രസവിച്ചത് ആണ്‍കുഞ്ഞ്; കൈമാറിയത് മറ്റൊരു യുവതിടെ ബന്ധുക്കള്‍ക്ക്

കൊച്ചി| Aiswarya| Last Modified വെള്ളി, 10 മാര്‍ച്ച് 2017 (13:55 IST)
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി പ്രസവിക്കുന്നതിനു മുന്‍പ് ബന്ധുക്കള്‍ക്ക് കുട്ടിയെ കിട്ടി. വ്യാഴായിച്ച ഒരേ സമയം രണ്ടു ഗര്‍ഭിണികളെയാണ് പ്രസവത്തിനായി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ആദ്യ യുവതി പ്രസവിച്ച ആണ്‍കുഞ്ഞിനെ നഴ്‌സിങ് അസിസ്റ്റന്റ് രണ്ടാമത്തെ യുവതിയുടെ ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ മറ്റ് കുടുംബാംഗങ്ങളെ വിവരം അറിയിച്ചിരുതായി
ബന്ധുക്കള്‍ പറഞ്ഞു. അതെസമയം രണ്ടാമത്തെ യുവതി പ്രസവിച്ചിരുന്നില്ല. ആദ്യ യുവതി പ്രസവിച്ചതറിഞ്ഞ് ബന്ധുക്കള്‍ കുട്ടിയെ അന്വോഷിച്ചപ്പോഴാണ് കുഞ്ഞു മാറിയതാണെന്ന് ആശുപതി അധികൃതര്‍ തിരിച്ചറിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :