1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ernakulam Missing girl's Deadbody founded

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

Suicide Perumbavur Aluva
ആത്മഹത്യ പെരുമ്പാവൂർ ആലുവ
എറണാകുളം : എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ നിന്ന് രണ്ടു ദിവസം മുമ്പു കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം ആലുവാപ്പുഴയില്‍ നിന്ന് കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകള്‍ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
 
പെരിയാറ്റിലെ ആലുവ തുരുത്തിനടുത്തുള്ള കടവിലാണ് വൈകിട്ട് നാലു മണിയോടെ മൃതദേഹം അടിഞ്ഞത്. വീട്ടില്‍ വച്ച് ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിയും മാതാപിതാക്കളും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ അവസരത്തിലാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി  ഞായറാഴ്ച മാറമ്പിള്ളി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് നാട്ടുകാരില്‍ ഒരാള്‍  കണ്ടതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് കഴിഞ്ഞ ദിവസം പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുഴയില്‍ അതിശക്തമായ ഒഴുക്കായിരുന്നു.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു