1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Middle-aged Man Drowns While Trying to Rescue Children from River

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

മാര്‍ത്താണ്ഡം നല്ലൂര്‍ സ്വദേശി പീറ്റര്‍ ആണ് കുത്തൊഴുക്കില്‍ പെട്ടു മരിച്ചത്.

Drowning
നാഗര്‍കോവില്‍ : കന്യാകുമാരി ജില്ലയിലെ കുഴിഞ്ഞുറയില്‍ താമ്രഭരണി ആറ്റില്‍ വീണ രണ്ടു കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച 58 കാരന്‍ മുങ്ങിമരിച്ചു. മാര്‍ത്താണ്ഡം നല്ലൂര്‍ സ്വദേശി പീറ്റര്‍ ആണ് കുത്തൊഴുക്കില്‍ പെട്ടു മരിച്ചത്.
 
ആറ്റില്‍ വീണ കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പീറ്റര്‍ മുങ്ങിമരിക്കുകയായിരുന്നു. കുഴിത്തുറ ചപ്പാത്ത് പാലം വഴി നടക്കവേയാണ് പന്ത്രണ്ടും പതിനേഴും വയസുള്ള കുട്ടികള്‍ ആറ്റില്‍ വീണത്. സമീപത്തുണ്ടായിരുന്ന പീറ്റര്‍ ആറ്റില്‍ ചാടി കുട്ടികളെ കരയ്‌ക്കെത്തിക്കുന്നതിനിടെയാണ് കുത്തൊഴുക്കില്‍ പെട്ട് മുങ്ങിപ്പോയത്. കുഴിത്തുറ ഫയര്‍ഫോഴ്‌സ് എത്തിയാണ് കഴിഞ്ഞ ദിവസം പീറ്റുടെ മുതദ്ദേഹം കണ്ടെടുത്തത്.
 
അടുത്ത ലേഖനം
ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി