ഓണം ബമ്പർ വിൽപ്പനയിലൂടെ സർക്കാരിന് ലഭിച്ചത് 126 കോടി രൂപ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (18:15 IST)
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ടിക്കറ്റ് വിൽപ്പനയിലെ സർക്കാരിന് ലഭിച്ചത് 126 കോടി രൂപ. കഴിഞ്ഞ വര്ഷം ഓണം ബമ്പർ വിൽപ്പനയിലെ 103 കോടി രൂപ ലഭിച്ചിരുന്നു. 12 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം.

ഇത്തവണ ആകെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാൻ കഴിഞ്ഞതാണ് മറ്റൊരു പ്രധാന നേട്ടം. ലോട്ടറി വിൽപ്പനയുടെ 28 ശതമാനം ജി.എസ്.ടി കഴിച്ചു 126,56,52,000 രൂപയാണ് സർക്കാരിന് ലഭിച്ചത്.

ഇത്തവണ ടിക്കറ്റൊന്നിനു 300 രൂപ വിലയുള്ള ഓണം ബമ്പറിലൂടെ 30.54 കോടി രൂപയാണ് ലാഭമായി സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്ഷം ഇതിലൂടെ കിട്ടിയ ലാഭം 23 കോടി രൂപയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :