പോലീസ് മര്‍ദനത്തില്‍ യുവാവിന്റെ നട്ടെല്ല് പൊട്ടിയതായി പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (10:49 IST)
പോലീസ് മര്‍ദനത്തില്‍ യുവാവിന്റെ നട്ടെല്ല് പൊട്ടിയതായി പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്ബില്‍ മധുവിന്റെ മകന്‍ കെ.എം. പാര്‍ഥിപനെയാണ് (19) വാഹന പരിശോധനയ്ക്കിടെ 29ന് പാലായില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പാര്‍ഥിപന്‍ കൂട്ടുകാരനെ കാണാന്‍ കാറില്‍ പോവുകയായിരുന്നു.

വാഹന പരിശോധനയ്ക്കു പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പിന്നാലെ പോയി പിടികൂടിയ പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ നട്ടെല്ലു പൊട്ടിയ പാര്‍ഥിപന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :