കളമശേരി ബോംബ് സ്ഫോടനത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (10:37 IST)
കളമശേരി ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ 18 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 13 പേര്‍ ഐസിയുവിലും അഞ്ചു പേര്‍ വാര്‍ഡിലുമാണ്. ഒരാളെ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഭയം മൂലമാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വെന്റിലേറ്റിലുള്ള മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ റീന ജോസ്, മകന്‍ പ്രവീണ്‍ എന്നിവര്‍ക്ക് ചര്‍മം പുന:സ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്തി. കളമശേരി സ്വദേശിനി മോളി ജോയി (61) എഴുപതു ശതമാനം പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :