യുവ നടിയോട് ഫ്‌ലൈറ്റില്‍ വച്ച് അപരമ്യാദമായി പെരുമാറിയ സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (17:18 IST)
യുവ നടിയോട് മുംബൈ വിമാനത്താവളത്തില്‍ വച്ച് ഫ്‌ലൈറ്റില്‍ അപരമ്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതി തൃശൂര്‍ സ്വദേശി ആന്റോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ പറഞ്ഞു.

വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ആ സമയത്ത് യുവനടിക്ക് പരാതി ഉണ്ടായിരുന്നില്ല. നടിക്ക് പരാതി ഉണ്ടെങ്കില്‍ മുംബൈ പോലീസ്‌നെ ആണ് സമീപിക്കേണ്ടത്. നെടുമ്പാശ്ശേരി പോലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :