അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ പെയ്തില്ലെങ്കില്‍ എട്ടിന്റെ പണി !
- മൂവാറ്റുപുഴയില്‍ സ്ത്രീകളെ കടന്നുപിടിച്ചെന്ന പരാതിയില്‍ രണ്ടുപോലീസുകാരെ കസ്റ്റഡിയിലെടുത്തു
- അള്‍സറിനെ പ്രതിരോധിക്കാന്‍ ഈ നാലുഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
- സംസ്ഥാനത്തെ അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന് കാല്‍ലക്ഷം കടന്നു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
- ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമോ
ഓഗസ്റ്റില്‍ 90ശതമാനത്തിന്റെ മഴക്കുറവ്; സംസ്ഥാനം വരള്‍ച്ചയിലേക്ക്
ഓഗസ്റ്റില്‍ 90ശതമാനത്തിന്റെ മഴക്കുറവ്. സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. കാലവര്‍ഷം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും ഇതുവരെ ലഭിച്ചത് ആകെ ലഭിക്കേണ്ടിയിരുന്ന മഴയുടെ പകുതി മാത്രമാണ്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 877 മില്ലിമീറ്റര്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. 44% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ 60ശതമാനത്തിന്റെ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് ആദ്യവാരങ്ങളില്‍ മഴ ശക്തിപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള മഴ സാധ്യതകള്‍ ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകും എന്ന് ദുരന്തനിവാരണ വിഭാഗം പറയുന്നു.