അനുബന്ധ വാര്‍ത്തകള്‍
- അടിവസ്ത്രത്തിനുള്ളില്‍ ഒരു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കരിപ്പൂരില്‍ കസ്റ്റംസ് പിടിയിലായി
- ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ വ്യാപാര തെരുവുകളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും
- കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം
- പഴങ്ങള്‍ക്കും ചൂടുപിടിക്കുന്നു: കഴിഞ്ഞ മാസം വരെ 80 -100 രൂപ വിലയുണ്ടായിരുന്ന നാരങ്ങക്ക് ഇപ്പോള്‍ 180 രൂപ
- കേരളത്തില്‍ H3N2 കേസുകള്‍ ഉയര്‍ന്നേക്കും ! വേണം ജാഗ്രത
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപുക ശ്വസിച്ച് ശ്വാസകോശ രോഗി മരിച്ചതായി ആരോപണം
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപുക ശ്വസിച്ച് ശ്വാസകോശ രോഗി മരിച്ചതായി ആരോപണം. വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫാണ് മരിച്ചത്. ഇയാള്‍ ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറന്‍സിനു രോഗം മൂര്‍ച്ഛിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. ബ്രഹ്മപുരത്തു നിന്നും പുക ഉയര്‍ന്നതോടെ ഇയാളുടെ ആരോഗ്യ നില വഷളായി. ഒരാഴ്ചയായി ശ്വാസ തടസ്സം നേരിട്ടിരുന്നതായും ലോറന്‍സിന്റെ ഭാര്യ ലിസി പറഞ്ഞു. ലോറന്‍സിന്റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.