അടിവസ്ത്രത്തിനുള്ളില്‍ ഒരു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കരിപ്പൂരില്‍ കസ്റ്റംസ് പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (19:28 IST)
അടിവസ്ത്രത്തിനുള്ളില്‍ ഒരു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കരിപ്പൂരില്‍ കസ്റ്റംസ് പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവിയെ (32) ആണ് അറസ്റ്റിലായത്. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് അവരെ പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകള്‍ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വര്‍ണം ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :