കുണ്ടറയില്‍ വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ജനുവരി 2023 (15:23 IST)
കുണ്ടറയില്‍ വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ മൂന്ന് പ്രതികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേര്‍ കായലില്‍ ചാടി രക്ഷപ്പെട്ടു.

പ്രതികളായ ആന്റണിയും ലിജോയും അടക്കം മൂന്ന് പേര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് സി ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. പ്രതികള്‍ പൊലീസിനു നേരെ വടിവാള്‍ വീശി. ഇതോടെ പ്രാണരക്ഷാര്‍ത്ഥം സി ഐ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :