പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവ് സ്‌നേഹിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് പരാതി നല്‍കി യുവതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജനുവരി 2022 (12:45 IST)
പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവ് സ്‌നേഹിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് പരാതി നല്‍കി യുവതി. കൊച്ചിയില്‍ നടന്ന കമ്മീഷന്റെ അദാലത്തിലാണ് യുവതിയുടെ പരാതി. ഇരുപത്തിയഞ്ചുകാരിക്ക് രണ്ടുവയസും ഒരുമാസവും ഉള്ള രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്.

അതേസമയം വാദം കേട്ട വനിതാ കമ്മീഷന്‍ ഇവരെ കൗണ്‍സിലിങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. വിവേചനം ഇല്ലാതാക്കണമെന്നും സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കണമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :