മണര്‍കാട് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (09:37 IST)
മണര്‍കാട് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണര്‍കാട് സ്വദേശി ജോയല്‍ മാത്യു ആണ് മരിച്ചത്. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ വെള്ളക്കെട്ടിലേക്ക് വീണത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :