അങ്കമാലിയില്‍ ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 ഏപ്രില്‍ 2024 (19:19 IST)
അങ്കമാലിയില്‍ ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നിധിന്‍, ദീപക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നെടുമ്പാശേരി അത്താണി സ്വദേശി വിനു വിക്രമന്‍ ആണ് കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. ബുധനാഴ്ചപുലര്‍ച്ചെ കുറുമശേരി പ്രിയ ആശുപത്രിക്കു മുന്നിലാണ് വിനു വിക്രമന്റെ മൃതദേഹം കണ്ടത്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 2019ല്‍ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിനു വിക്രമന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :