കോഴിക്കോട് ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ ടിപ്പര്‍ കയറി; 20കാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (15:46 IST)
കോഴിക്കോട് ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ ടിപ്പര്‍ കയറി. ബഹാര്‍ സ്വദേശി സനിഷേക് കുമാര്‍ (20) ആണ് മരിച്ചത്.
രാവിലെ ആറരയോടെയാണ് അപകടം നടന്നത്. അപകടസ്ഥലത്ത് വച്ച് തന്നെ യുവാവ് മരിച്ചു.

ദേശീയ പാത നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച യുവാവ്. മേല്‍പ്പാല നിര്‍മ്മാണത്തിനായി മണ്ണുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം കിടന്ന് ഉറങ്ങുകയായിരുന്നു സനിഷേകിനെ ടിപ്പര്‍ ഡ്രൈവര്‍ ശ്രദ്ധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :